ലാലിഗയിൽ ഒരോ സീസണിലെയും ടോപ്പ് സ്കോറർക്ക് കിട്ടുന്ന പുരസ്കാരമാണ് പിചിചി അവാർഡ്. ബെൻസീമയും മെസ്സിയുമാണ് ഇപ്പോൾ ടോപ്പ് സ്കോററാവാൻ വേണ്ടി മത്സരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ ബെൻസീമ 21 ഗോളുകളിൽ എത്തിയിരുന്നു. ഒസാസുനയ്ക്ക് എതിരായ ഫ്രീകിക്ക് മെസ്സിയെ 23 ഗോളുകളിലും എത്തിച്ചു.
ഇന്ന് ലാലിഗയിലെ അവസാന മത്സരത്തിൽ റയൽ മാഡ്രിഡ് ലെഗനെസിനെയും ബാഴ്സലോണ അലാവസിനെയും ആണ് നേരിടുന്നത്. അവസാന മൂന്ന് വർഷവും മെസ്സിയാണ് പിചിചി അവാർഡ് സ്വന്തമാക്കിയത്. ഇതുവരെ കരിയറിൽ ആറു തവണ മെസ്സി ഈ പുരസ്കാരം സ്വന്തമക്കായിട്ടുണ്ട്. ഇതിഹാസം താരം റാഫേൽ പിചിചിയുടെ പേരിലാണ്