ലാലിഗ അമേരിക്കയിൽ വെച്ച് നടത്താനുള്ള തീരുമാനത്തിന് വീണ്ടും തിരിച്ചടി. റയൽ മാഡ്രിഡ് ഈ നീക്കത്തിനെ അംഗീകരിക്കില്ല എന്ന് റയൽ മാഡ്രിഡ് ക്ലബ് പ്രസിഡന്റ് ഫ്ലൊറെന്റീനൊ പെരസ് പറഞ്ഞു. റയൽ മാഡ്രിഡ് അമേരിക്കയിൽ ചെന്ന് കളിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ജിറോണയും ബാഴ്സലോണയും തമ്മിലുള്ള മത്സരമാണ് അമേരിക്കയിൽ വെച്ച് നടത്താൻ ഇപ്പോൾ ലാലിഗ തീരുമാനിച്ചിരിക്കുന്നത്.
അടുത്ത 15 വർഷങ്ങളിൽ ഒരോ വർഷവും കുറച്ചു മത്സരങ്ങൾ അമേരിക്കയിൽ വെച്ച് നടത്താനായിരുന്നു ലാലിഗയുടെ തീരുമാനം. എന്നാൽ ഈ തീരുമാനം കൊണ്ട് കളിക്കാർക്കൊ, ക്ലബിനൊ, ആരാധകർക്കൊ ഗുണമില്ല എന്നും, അതുകൊണ്ട് തന്നെ ഈ തീരുമാനം അംഗീകരികില്ല എന്നും പെരസ് പറഞ്ഞു. നേരത്തെ റയൽ മാഡ്രിഡ് പരിശീലകൻ ലോപിറ്റിഗിയും ബാഴ്സ-ജിറൊണ മത്സരം അമേരിക്കയിൽ നടത്തുന്നതിനെ എതിർത്തിരുന്നു.













