ഓസ്കാർ മിൻഗുവേസ ബാഴ്‌സലോണയിൽ തുടരും

20210414 110134
Credit: Twitter
- Advertisement -

ബാഴ്‌സലോണയുടെ യുവ സെന്റർ ബാക്ക് ഓസ്കാർ മിൻഗുവേസ ക്ലബിൽ തുടരും.ഓസ്കാർ മിൻഗുവേസയുടെ കരാർ 2023 വരെ നീട്ടാനുള്ള വ്യവസ്ഥ അദ്ദേഹത്തിന്റെ കരാറിൽ ഉണ്ടായിരുന്നു. അത് ഉപയോഗിച്ച് കരാർ നീട്ടാൻ ആണ് ഇപ്പോൾ ധാരണ ആയിരിക്കുന്നത്. ഓസ്കാർ ഈ സീസണിൽ ആയിരുന്നു ബാഴ്‌സലോണ സീനിയർ ടീമിലേക്ക് എത്തിയത്. പികെയുടെ അഭാവത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചു ഇപ്പോൾ കോമാന്റെ ടീമിലെ സ്ഥിര സാന്നിദ്ധ്യമായി ഓസ്കാർ മാറി. പുതിയ സെന്റർ ബാക്കുകളെ ബാഴ്‌സലോണ സൈൻ ചെയ്താലും ഓസ്കാർ ബാഴ്‌സലോണ ഫസ്റ്റ് ടീമിനൊപ്പം തന്നെ തുടരും.

2007 മുതൽ ബാഴ്‌സലോണ അക്കാദമിക്ക് ഒപ്പം കളിക്കുന്ന താരമാണ് ഓസ്കാർ മിൻഗുവേസ. സ്പാനിഷ് അണ്ടർ 21 ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 21കാരനായ താരം ഇപ്പോൾ യൂറോ കപ്പിനായുള സ്‌പെയിൻ ടീമിൽ ഇടം നേടാം എന്ന പ്രതീക്ഷയിലാണ്.

Advertisement