ഒസാസുനക്ക് മുന്നിലും ബാഴ്സലോണ പതറി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയുടെ ദയനീയ ഫോം തുടരുന്നു. ലാലിഗയിൽ ഇന്ന് നടന്ന മത്സരത്തിലും ബാഴ്സലോണ പോയിന്റ് നഷ്ടപ്പെടുത്തി. ഇന്ന് എവേ മത്സരത്തിൽ ഒസാസുനയെ നേരിട്ട ബാഴ്സലോണ 2-2ന്റെ സമനില ആണ് വഴങ്ങിയത്. രണ്ട് തവണ ലീഡ് എടുത്തു എങ്കിലും രണ്ട് തവണയും ബാഴ്സലോണ ലീഡ് കൈവിടുകയും ചെയ്തു. തുടക്കത്തിൽ 12ആം മിനുട്ടിൽ നികോയിലൂടെയാണ് ബാഴ്സലോണ ആദ്യം ലീഡ് എടുത്തത്. ഗവിയുടെ പാസിൽ നിന്നായിരുന്നു ഗോൾ.

ഈ ഗോളിന് രണ്ട് മിനുട്ടുകൾക്ക് അകം തിരിച്ചടി നൽകാൻ ഒസസുനക്ക് ആയി. അവർ ഒരു സെറ്റ് പ്ലേയിൽ നിന്ന് ഗാർസിയയിലൂടെ സമനില നേടി. രണ്ടാം പകുതിയിൽ യുവതാരം എസ് എബ്ദെയിലൂടെ ബാഴ്സലോണ വീണ്ടും ലീഡ് എടുത്തു. 19കാരന്റെ ബാഴ്സലോണക്ക് ആയുള്ള ആദ്യ സീനിയർ ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം ബാഴ്സലോണ പ്രതിരോധത്തിലേക്ക് പോയി. ഒസാസുന നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അവസാനം 86ആം മിനുട്ടിൽ ഒസാസുന അവർ അർഹിച്ച സമനില കണ്ടെത്തി. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് വന്ന അവിലയുടെ ഷോട്ട് ആണ് ടെർസ്റ്റേഗനെ മറികടന്ന് വലയിൽ എത്തിയത്.

ഈ സമനില ബാഴ്സലോണയെ 24 പോയിന്റുമായി 8ആം സ്ഥാനത്ത് നിർത്തുകയാണ്. 22 പോയിന്റുള്ള ഒസസുന 10ആമതും നിൽക്കുന്നു. ബാഴ്സലോണക്ക് ഇത് വിജയമില്ലാത്ത തുടർച്ചയായ മൂന്നാം മത്സരമാണ്.