നൊളിറ്റോക്ക് പരിക്ക്, മൂന്ന് മാസം പുറത്ത്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പരിശീലനത്തിനിടെ കാലൊടിഞ്ഞ സെവിയ്യ താരം നൊളിറ്റോ മൂന്ന് മാസം കളത്തിനു പുറത്താവുമെന്ന് സെവിയ്യ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ താരം ശസ്‌ത്രക്രിയക്ക് വിധേയനാവുമെന്നും ക്ലബ് അറിയിച്ചിട്ടുണ്ട്. പരിശീലനത്തിനിടെയാണ് താരത്തിന്റെ കാലിനു ഒടിവ് പറ്റിയതെന്ന് സെവിയ്യ അറിയിച്ചു. ഈ സീസണിൽ വെറും മൂന്ന് ലീഗ് മത്സരങ്ങൾ മാത്രമാണ് നൊളിറ്റോ സെവിയ്യക്ക് വേണ്ടി കളിച്ചത്.

ഈ സീസണിൽ മികച്ച ഫോമിലുള്ള സെവിയ്യ ടീമിൽ പലപ്പോഴും നോളിറ്റോക്ക് സ്ഥാനം ലഭിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം അത്ലറ്റികോ ബിൽബാവോക്കെതിരെ കോപ്പ ഡെൽ റേയിൽ ഒരു ഗോളും രണ്ടു അസിസ്റ്റും നേടി മികച്ച ഫോമിലായിരുന്നു. പരിക്കേറ്റതോടെ അവസരങ്ങൾ കുറഞ്ഞ സെവിയ്യയിൽ നിന്ന് മറ്റു ടീമിലേക്ക് ചേക്കേറാനുള്ള അവസരവും നൊളിറ്റോക്ക് നഷ്ടമായി.