ഇന്റർ മിലാൻ യുവതാരം ലൗട്ടാരോ മാർട്ടിനെസിനെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമിക്കുന്നില്ലെന്ന് ലാ ലീഗ പ്രസിഡന്റ് ഹാവിയർ തേബാസ് പറഞ്ഞു. ഇന്ററിന്റെ അർജന്റീനിയൻ സ്ട്രൈക്കർക്ക് വേണ്ടി ബാഴ്സലോണ ഓഫറുകൾ നൽകിയെന്ന് തുടർച്ചയായ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ 111 മില്ല്യൺ യൂറോയുടെ റിലീസ് ക്ലോസ് ഹോൾഡ് ചെയ്യുകയാണ് ഇന്റർ മിലാൻ.
കൊറോണയെ അതിജീവിക്കാനും ഫുട്ബോൾ പുനരാരംഭിക്കാനുമാണ് ഇപ്പോൾ ബാഴ്സയടക്കമുള്ള സ്പാനിഷ് ക്ലബ്ബുകൾ ശ്രമിക്കുന്നതെന്നും ലാ ലീഗ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ബാഴ്സലോണയും റയൽ മാഡ്രിഡുമാണ് മിന്നുന്ന ഫോമിൽ ഉള്ള മാർട്ടിനെസിനായി മുന്നിലുള്ളതെന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ മാർട്ടിനെസിന് ബാഴ്സലോണയാണ് കൂടുതൽ താല്പര്യമെന്നും സൂചനകളുണ്ട്. സുവാരസിന് പിന്തുടർച്ചക്കാരനായാണ് മാർട്ടിനെസിനെ ബാഴ്സലോണ കാണുന്നത്.