അഭ്യൂഹങ്ങൾക്കിടയിൽ മോഡ്രിച്ച് പരിശീലനം ആരംഭിച്ചു.

Staff Reporter

ലോകകപ്പ് ഫൈനലിന് ശേഷമുള്ള അവധി കഴിഞ്ഞു റയൽ മാഡ്രിഡ് സൂപ്പർ താരം ലുക്കാ മോഡ്രിച്ച് റയൽ മാഡ്രിഡിനൊപ്പം പരിശീലനം ആരംഭിച്ചു. താരം ഈ സീസണിൽ ടീം മാറുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് മോഡ്രിച്ച് റയൽ മാഡ്രിഡിൽ പരിശീലനത്തിന് എത്തിയത്. ഇന്റർ മിലാൻ ആണ് താരത്തെ സ്വന്തമാക്കാൻ ഒരുങ്ങിയത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം താരം റയൽ മാഡ്രിഡിൽ പുതിയ കരാറിൽ ഏർപ്പെടും എന്നും വാർത്തകൾ ഉണ്ട്. റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനെ മോഡ്രിച്ച് അടുത്ത ദിവസങ്ങളിൽ കാണും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

അണ്ടർ 18 ടീമിന്റെ കൂടെയാണ് മോഡ്രിച്ച് പരിശീലനം നടത്തിയത്. റഷ്യയിൽ നടന്ന ലോകകപ്പിൽ മോഡ്രിച്ചിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ക്രോയേഷ്യ ഫൈനലിൽ എത്തിയിരുന്നു. എന്നാൽ ഫൈനലിൽ ഫ്രാൻസിനോട് തോൽക്കാനായിരുന്നു ക്രോയേഷ്യയുടെ വിധി. ഫൈനലിൽ തോറ്റെങ്കിലും റഷ്യൻ ലോകകപ്പിലെ ഗോൾഡൻ ബോൾ പുരസ്ക്കാരം താരത്തെ തേടിയെത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial