മോഡ്രിച് റയൽ മാഡ്രിഡിൽ തുടരും എന്ന് ഉറപ്പായി!!

Newsroom

റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗ് കിരീടത്തിനു പിന്നാലെ സന്തോഷ വാർത്ത‌. അവരുടെ മധ്യനിര താരം മോഡ്രിച് ഒരു വർഷം കൂടെ റയൽ മാഡ്രിഡിൽ തുടരുമെന്ന് ഉറപ്പായി. ക്രൂസ് വിരമിച്ച നിരാശയിൽ നിൽക്കുന്ന റയൽ മാഡ്രിഡ് ആരാധകർക്ക് വലിയ ആശ്വാസമാകും ഈ വാർത്ത. റയലും താരവും തമ്മിൽ ധാരണയിൽ എത്തിയതായും കരാർ ഒപ്പുവെച്ചതായും ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

മോഡ്രിച് 23 05 07 12 55 09 550

മോഡ്രിച് തനിക്ക് റയൽ മാഡ്രിഡിൽ കരാർ പുതുക്കാൻ മാത്രമെ ആഗ്രഹം ഉള്ളൂ എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സമ്മറിൽ അൽ നസറിൽ നിന്ന് വലിയ ഓഫർ മോഡ്രിചിനായി വന്നു എങ്കിലും അന്ന് അത് താരം പരിഗണിക്കുക പോലും ചെയ്തിരുന്നില്ല.

38കാരനായ താരത്തിന്റെ റയലിലെ കരാർ ഈ ജൂണോടെ അവസാനിക്കേണ്ടതാണ്‌. 2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. റയലിനൊപ്പം 26 കിരീടങ്ങളും മോഡ്രിച് നേടിയിട്ടുണ്ട്‌. റയൽ മാഡ്രിഡിൽ തന്നെ വിരമിക്കാൻ ആണ് മോഡ്രിച് ആഗ്രഹിക്കുന്നത്.