ശമ്പളം കുറക്കാൻ സമ്മതിച്ച് ബാഴ്സലോണ താരങ്ങൾ, ബോർഡിനെതിരെ തിരിഞ്ഞ് മെസ്സി

- Advertisement -

കൊറോണ കാരണം കളി നടക്കാത്തതിനാൽ ക്ലബിലെ മറ്റു തൊഴിലാളികൾ പ്രതിസന്ധിയിൽ ആയ സാഹചര്യത്തിൽ തങ്ങളുടെ ശമ്പളം വെട്ടികുറക്കാൻ ബാഴ്സലോണ താരങ്ങൾ സമ്മതിച്ചു. എല്ലാ താരങ്ങളും അവരുടെ വേതനത്തിന്റെ 70 ശതമാനമാണ് കുറയ്ക്കാൻ സമ്മതിച്ചത്. ഈ പണം ക്ലബിലെ മറ്റു തൊഴിലാളികൾക്ക് പൂർണ്ണ ശമ്പളം നൽകാൻ ആകും ഉപയോഗിക്കുക.

ഈ നീക്കം അംഗീകരിച്ചതായി ബാഴ്സലോണ സൂപ്പർ താരം മെസ്സി സാമൂഹിക മാധ്യമത്തിൽ അറിയിച്ചു. എന്നാൽ ബാഴ്സലോണ ബോർഡിനെതിരെ പരസ്യമായി തന്നെ മെസ്സി രംഗത്തെത്തി. താരങ്ങൾ എല്ലാം ഈ സംഭാവന നൽകും എന്നത് ഉറപ്പാണെങ്കിലും ഒരാവശ്യവുമില്ലാതെ താരങ്ങൾക്ക് മേൽ ബാഴ്സലോണ ബോർഡ് വെറുതെ സമ്മർദ്ദം ചെലുത്തി എന്നും. അത് ന്യായമായ രീതിയല്ല എന്നും മെസ്സി പറഞ്ഞു. മുമ്പ് പലപ്പോഴും പല അവസരങ്ങളിലും താരങ്ങളാണ് ഇത്തരം നിർദേശങ്ങളുമായി മുന്നോട്ട് വന്നത്. എന്നിട്ടും ബാഴ്സലോണ ബോർഡ് ഇത്തരം മോശം രീതി സ്വീകരിച്ചത് ശരിയായില്ല എന്നും മെസ്സി പറഞ്ഞു. മെസ്സിയുടെ പ്രതിഷേധം ബാഴ്സലോണയിലെ മറ്റു താരങ്ങളും ആവർത്തിച്ചത് ബാഴ്സലോണ ബോർഡിനെ വലിയ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.

Advertisement