ലയണൽ മെസ്സിക്ക് എല്ലാ സീസൺ അവസാനവും ബാഴ്സലോണ വിട്ട് വേറെ ക്ലബിലേക്ക് പോകാനുള്ള അവകാശം ഉണ്ട് എന്നതോർത്ത് ഭയമില്ല എന്ന് ബാഴ്സലോണ സെന്റർ ബാക്ക് ജെറാഡ് പികെ. ബാഴ്സലോണയിൽ മെസ്സിയുടെ കരാർ പ്രകാരം മെസ്സിക്ക് ഏതു സീസൺ അവസാനത്തിലും ക്ലബ് വിടാനുള്ള അവകാ ഉണ്ട്. അത് തനിക്ക് അറിയാം എന്ന് പികെ പറഞ്ഞു. പക്ഷെ മെസ്സിയുടെ ക്ലബിനോടുള്ള ആത്മാർത്ഥതയുൻ തനിക്ക് അറിയാം അതുകൊണ്ട് മെസ്സിയുടെ കരാർ ഓർത്ത് ഭയമില്ല. പികെ പറഞ്ഞു.
മെസ്സിക്ക് എന്തും ചെയ്യാനുള്ള അവകാശം ഉണ്ട് എന്നും അദ്ദേഹത്തിന്റെ ഭാവി അദ്ദേഹത്തിന് എങ്ങനെ വേണമെങ്കിലും തീരുമാനിക്കാൻ എന്നും പികെ പറഞ്ഞു. ആ അവകാശം മെസ്സിക്ക് ലഭിക്കാൻ മാത്രമുള്ള സംഭാവനകൾ മെസ്സി ബാഴ്സലോണ എന്ന ക്ലബിന് നൽകി കഴിഞ്ഞു എന്നും പികെ പറഞ്ഞു.