ബാഴ്സലോണ പിറകോട്ട് പോവുമ്പോഴും ലയണൽ മെസ്സി റെക്കോർഡുകൾ ഇട്ട് മുന്നോട്ട് പോവുകയാണ്. ഇന്നലെ അലാവസിനെതിരെ കൂടെ ഗോൾ നേടിക്കൊണ്ട് മെസ്സി തന്റെ പിചിചി അവാർഡ് ഉറപ്പിച്ചു. ലാലിഗയിൽ ഒരോ സീസണിലെയും ടോപ്പ് സ്കോറർക്ക് കിട്ടുന്ന പുരസ്കാരമാണ് പിചിചി അവാർഡ്. ഈ സീസണിൽ കൂടെ പിചിചി അവാർഡ് സ്വന്തമാക്കിയതോടെ ഏറ്റവും കൂടുതൽ തവണം പിചിചി അവാർഡ് നേടുന്ന താരമായി മെസ്സി മാറി.
മെസ്സിയുടെ ഏഴാം പിചിചി അവാർഡായിരുന്നു ഇത്. സാറയുടെ ആറ് പിചിചി അവാർഡ് എന്ന റെക്കോർഡാണ് മെസ്സി മറികടന്നത്. മെസ്സിയുടെ തുടർച്ചയായ നാലാം പിചിചി അവാർഡുമാണിത്. ഇതോടെ തുടർച്ചയായി ലാലിഗ ടോപ് സ്കോറർ ആകുന്നതിൽ ഹ്യൂഗോ സാഞ്ചേസിന്റെ റെക്കോർഡിനൊപ്പവും മെസ്സി എത്തി. 1984 മുത 88 വരെ ഹ്യൂഗോ സാഞ്ചേസ് ലാലിഗയിൽ തുടർച്ചയായി ടോപ്പ് സ്കോറർ ആയിരുന്നു
ബെൻസീമയെ മറികടന്നാണ് മെസ്സി ഈ സീസണിൽ പിചിചി സ്വന്തമാക്കിയത്. 21 ഗോളുകളായിരുന്നു ബെൻസീമയ്ക്ക് ഉണ്ടായിരുന്നത്. ഇന്നലത്തെ ഇരട്ട ഗോളുകൾ ഉൾപ്പെടെ 25 ഗോളുകളായാണ് മെസ്സി സീസണ് അവസാനിപ്പിച്ചത്. ഇതിഹാസം താരം റാഫേൽ പിചിചിയുടെ പേരിലാണ്