ബാഴ്സലോണയുടെ പുതിയ സൈനിംഗ് ആർതർ മെലോ മുൻ ബാഴ്സലോണ താരം സാവിയെ ഓർമ്മിപ്പിക്കുന്നതായി മെസ്സി. ഇന്നലെ റേഡിയോ കാറ്റലൂണിയക്ക് നൽകിയ അഭിമുഖത്തിലാണ് മെസ്സി ആർതറിനെ കുറിച്ച് പറഞ്ഞത്. ആർതർ ബാഴ്സയിൽ എത്തുന്നത് വരെ ആർതറിനെ കുറിച്ച് തനിക്ക് ശരിക്ക് അറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ ആർതറിന്റെ നീക്കങ്ങൾ സാവിയെ ഓർമ്മിപ്പിക്കുന്നു. മെസ്സി പറയുന്നു.
ആർതർ ബാഴ്സലോണ അക്കാദമിയിൽ കുറേ വർഷങ്ങളായി ഉണ്ട് എന്ന തോന്നൽ ഉണ്ടാക്കും ആർതറിന്റെ ശൈലികൾ എന്നു മെസ്സി പറഞ്ഞു. ബാഴ്സ അക്കാദമിയിലെ താരമായ റിക്കി പിഗ്വിനെയും മെസ്സി പുകഴ്ത്തി. അക്കാദമിയെ ക്ലബ് കാര്യമായി എടുക്കുന്നത് കൊണ്ട് ബാഴ്സക്ക് ഒരിക്കലും പേടിക്കേണ്ടി വരില്ല എന്നും മെസ്സി പറഞ്ഞു.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



