ബാഴ്സലോണയും മെസ്സിയും തമ്മിൽ വീണ്ടും സംഘർഷത്തിന്റെ നാളുകൾ എന്ന വാർത്തകൾ വീണ്ടും സജീവമാകുന്നു. ബാഴ്സ വാഗ്‌ദാനം ചെയ്ത പുതിയ കരാറിൽ താരം ഒപ്പ് വെക്കാൻ തയ്യാറല്ല എന്നാണ് സ്‌പെയിനിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ. നേരത്തെ ബാഴ്സയും മെസ്സിയും കരാറിന് തൊട്ട് അരികെ എത്തിയിരുന്നു എന്ന് ഏതാണ്ട് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത ശേഷമാണ് വൻ ട്വിസ്റ്റ് നടന്നത്.
ബാഴ്സയുമായുള്ള കരാർ അവസാനിച്ച മെസ്സി നിലവിൽ ഫ്രീ ഏജന്റ് ആണ്. അതിനാൽ തന്നെ താരത്തിന്റെ ശമ്പളം നൽകാൻ തയ്യാറുള്ള ഏത് ക്ലബ്ബിലേക്കും താരത്തിന് മാറാൻ സാധിക്കും. ബാഴ്സയുടെ ഭാവി പദ്ധതികളിൽ മെസ്സിക്ക് ഉള്ള അതൃപ്‌തി ആണ് മെസ്സിയെ പുതിയ കരാർ ഒപ്പിടുന്നതിൽ നിന്ന് തടയുന്നത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷവും മെസ്സി ക്ലബ്ബ് വിടാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.