ബ്രസീലിയൻ താരം നെയ്മറിനെ ഈ സീസണിൽ തിരിച്ചു കൊണ്ടുവരാൻ ആയിരുന്നെങ്കിൽ സന്തോഷിച്ചേനെ എന്ന് ലയണൽ മെസ്സി. ബാഴ്സലോണയിലേക്ക് നെയ്മറിനെ തിരികെ എത്തിക്കാൻ ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ ശ്രമിച്ചിരുന്നു എങ്കിലും നടന്നിരുന്നില്ല. പി എസ് ജിയുമായി ട്രാൻസ്ഫർ നടത്തുക വലിയ പ്രയാസമുള്ള കാര്യമാണെന്ന് മെസ്സി പറഞ്ഞു.
നെയ്മറിനെ തിരികെ കൊണ്ടു വരാൻ താൻ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ നെയ്നർ വന്നിരുന്നു എങ്കിൽ ടീം ശക്തമായേനെ. ഒപ്പം നെയ്മറിന്റെ വരവ് ക്ലബിനെ സാമ്പത്തികമായും സഹായിച്ചേനെ എന്നും മെസ്സി പറഞ്ഞു. പക്ഷെ ഈ വിഷയങ്ങളിൽ ഒന്നും തീരുമാനം എടുക്കേണ്ടത് താൻ അല്ല. ക്ലബ് നെയ്മറിനെ കൊണ്ടു വരാൻ എത്ര ശ്രമിച്ചു എന്ന് തനിക്ക് അറിയില്ല എന്നും മെസ്സി പറഞ്ഞു. നെയ്മർ ഇല്ലായെങ്കിൽ കൂടെ ബാഴ്സലോണക്ക് ശക്തമായ ടീം തന്നെ ഉണ്ട് എന്നും മെസ്സി പറഞ്ഞു.