ല ലിഗ: മെസ്സിയുടെ മികവിൽ ബാഴ്സക്ക് ജയം

മെസ്സിയും സുവാരസും ഗോളുകൾ നേടിയ മത്സരത്തിൽ ല ലീഗെയിൽ ബാഴ്സക്ക് ജയം. ലവെന്റെയെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ബാഴ്സ മറികടന്നത്. ലീഗിൽ 16 ആം സ്ഥാനത്തുള്ള എതിരാളികൾക്ക് ബാഴ്സ മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും അവസരം നൽകിയില്ല. പൗളീഞ്ഞോയാണ് ബാഴ്സയുടെ മൂന്നാം ഗോൾ നേടിയത്.

ഒസ്മാൻ ഡംബലെ ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ മെസ്സിയും സുവാരസും തന്നെയായിരുന്നു ആക്രമണ നിരയിൽ. 12 ആം മിനുട്ടിൽ ജോർഡി ആൽബയുടെ പാസ്സ് ഗോളാക്കി മെസ്സി ബാഴ്‌സയെ മുന്നിൽ എത്തിച്ചു. 38 ആം മിനുട്ടിൽ സെർജിയോ റോബർട്ടോയുടെ പാസ്സ് വലയിലാക്കി സുവാരസ് ലീഡ് രണ്ടാക്കി. രണ്ടാം പകുതിയിൽ 67 ആം മിനുട്ടിൽ ഡംബലെയെ പിൻവലിച്ച വാൽവർടെ നെൽസൻ സെമെഡോയെ കളത്തിലിറക്കി ബാഴ്സയുടെ പ്രതിരോധം ശക്തമാക്കി. രണ്ടാം പകുതിയിൽ ബാഴ്സക്ക് ആക്രമനത്തിൽ കാര്യമായി ഒന്നും ചെയ്യാനായതുമില്ല. 93 ആം മിനുട്ടിൽ മെസ്സിയുടെ പാസ്സിൽ പൗളീഞ്ഞോയും ഗോൾ നേടിയതോടെ ബാഴ്സ മികച്ച ജയം പൂർത്തിയാക്കി.
ജയത്തോടെ 48 പോയിന്റുള്ള ബാഴ്സ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മഡ്രിഡിനേക്കാൾ 11 പോയിന്റ് മുന്നിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകബാബ് റെസ്റ്റോറന്റുമായി ലൂകാസ് പൊഡോൾസ്കി
Next articleസയ്യദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന്റെ മത്സരക്രമങ്ങള്‍ ഇപ്രകാരം