ബാഴ്സലോണ മെസ്സി ക്ലബ് വിടില്ല എന്നു ഉറപ്പിക്കാനുള്ള നടപടികൾ തുടങ്ങി. മെസ്സിയുമായി കരാർ ചർച്ചകൾ തൽക്കാലം നിർത്തിവെച്ച ബാഴ്സലോണ ഇപ്പോൾ താരത്തിന് മൂന്ന് വർഷം ദൈർഘ്യമുള്ള കരാർ വാഗ്ദാനം ചെയ്യാൻ ഒരുങ്ങുകയാണ്. മൂന്ന് വർഷത്തെ കരാർ നൽകുന്നത് കൊണ്ട് മെസ്സിയുടെ വേതനം കുറക്കാൻ പറ്റും എന്നാണ് ബാഴ്സലോണ ചിന്തിക്കുന്നത്.
പുതിയ പ്രസിഡന്റ് ലപോർട ചുമതലയേറ്റതിനു ശേഷം നടത്തിയ ചർച്ചകളിൽ മെസ്സി തൃപ്തനാണ് എന്നാണ് വാർത്തകൾ. ലപോർട മെസ്സി ആഗ്രഹിക്കുന്നത് പോലെ ടീമിനെ ശക്തമാക്കാൻ ഉള്ളതെല്ലാം ചെയ്യാൻ ഒരുക്കമാണ് എന്നതും മെസ്സിയെ ക്ലബിൽ നിർത്താൻ സാധ്യതയുണ്ട്. മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഗെ മെസ്സിയുമായും ലപോർടെ ചർച്ച നടത്തിയിരുന്നു. മെസ്സി ലാലിഗ കഴിയുന്നത് വരെ ചർച്ചകൾ വേണ്ട എന്നും ലാലിഗ കിരീടത്തിൽ ശ്രദ്ധ കൊടുക്കണം എന്നുമാണ് ക്ലബിനെ അറിയിച്ചിരിക്കുന്നത്.
ബാഴ്സലോണയുമായുള്ള മെസ്സിയുടെ കരാർ ഈ ജൂണോടെ അവസാനിക്കാൻ ഇരിക്കുകയാണ്. മെസ്സി ഇപ്പോൾ ഫ്രീ ഏജന്റാണ്. അതുകൊണ്ട് തന്നെ മറ്റു വലിയ യൂറോപ്യൻ ക്ലബുകൾക്ക് ഒക്കെ ഇപ്പോൾ മെസ്സിയിൽ കണ്ണുണ്ട്.