മെസ്സിയെ ബാഴ്സലോണയിൽ നിലനിർത്താൻ അവസാന അടവും എടുക്കുകയാണ് ക്ലബ് പ്രസിഡന്റായ ബാർതൊമെയു. മെസ്സി ക്ലബ് വിടില്ല എന്ന് ഉറപ്പ് നൽകുക ആണെങ്കിൽ താൻ രാജിവരെ വെക്കാൻ തയ്യാറാണ് എന്ന് ബാഴ്സലോണ പ്രസിഡന്റ് ക്ലബിന്റെ ബോർഡിനെ അറിയിച്ചിരിക്കുകയാണ്. ബാർതൊമെയുടെ ക്ലബിലെ പ്രവർത്തനത്തിൽ ഉള്ള അതൃപ്തിയാണ് മെസ്സിയെ ബാഴ്സലോണയിൽ നിന്ന് അകറ്റുന്നത് എന്നാണ് വാർത്തകൾ.
മെസ്സി ക്ലബ് വിടുമെന്ന വാർത്ത വന്നതിനു പിന്നാലെ ചേർന്ന അടിയന്തര ബാഴ്സലോണ ബോർഡ് മീറ്റിംഗിൽ ബാഴ്സലോണ പ്രസിഡന്റ് ബാർതൊമെയു രാജിവെക്കണം എന്ന് ക്ലബിലെ ബോർഡ് അംഗങ്ങളിൽ ഭൂരിഭാഗവും ആവശ്യപ്പെട്ടിരുന്നു. ബാർതൊമെയു രാജിവെച്ചാൽ മെസ്സി ക്ലബിൽ തുടരാൻ സാധ്യത ഉണ്ട് എന്നും ക്ലബ് അംഗങ്ങൾ തന്നെ പറഞ്ഞിരുന്നു. പരസ്യമായി ബാർതൊമെയുവിന്റെ രാജി ആവശ്യപ്പെട്ട അംഗങ്ങൾ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ വിളിച്ചതായും വാർത്തകൾ വന്നിരുന്നു.
മെസ്സിയെ നഷ്ടപ്പെട്ടാൽ ബാർതമൊയു ക്ലബ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രസിഡന്റെന്ന കുപ്രസിദ്ധി നേടാൻ സാധ്യതയുണ്ട്.