താൻ ബാഴ്സലോണ ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടില്ല എന്ന് പറഞ്ഞത് പരിശീലൻ സെറ്റിയൻ തെറ്റായ രീതിയിൽ ആണ് മനസ്സിലാക്കിയത് എന്ന് ലയണൽ മെസ്സി. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടാൻ ആവില്ല എന്ന് താൻ പറഞ്ഞപ്പോൾ ഉദ്ദേശിച്ചത് ഇങ്ങനെ കളിച്ചാൽ ബാഴ്സലോണയ്ക്ക് കിരീടം നേടാൻ ആവില്ല എന്നാണ്. അതായത് ഇതിലും മെച്ചപ്പെട്ട ഫുട്ബോൾ കളിക്കേണ്ടതുണ്ട് എന്ന്. അല്ലാതെ താൻ ഈ സ്ക്വാഡിന് ചാമ്പ്യൻസ് ലീഗ് നേടാനുള്ള ശേഷി ഇല്ല എന്നല്ല ഉദ്ദേശിച്ചത് എന്ന് മെസ്സി പറഞ്ഞു.
ചാമ്പ്യൻസ് ലീഗ് നേടാനുള്ള മികവ് ബാഴ്സലോണ സ്ക്വാഡിന് ഉണ്ട് എന്ന് മെസ്സി ആവർത്തിച്ചു. എന്തായാലും ഫുട്ബോളിൽ വന്ന ഇടവേള ബാഴ്സലോണയ്ക്ക് സഹായകരമാകും എന്നാണ് താൻ വിശ്വസിക്കുന്നത് എന്നും മെസ്സി പറഞ്ഞു. വീട്ടിൽ ആയിരുന്നു എങ്കിലും കൃത്യമായി പരിശീലനം നടത്താറുണ്ട്. അതുകൊണ്ട് താൻ കൂടുതൽ ഫിറ്റായതായാണ് തനിക്ക് തോന്നുന്നത് എന്നും മെസ്സി പറഞ്ഞു.