മെസ്സിക്ക് ഇരട്ട ഗോളുകൾ, ബാഴ്സലോണക്ക് രണ്ടാം വിജയം

- Advertisement -

പരിശീലകൻ റൊണാൾഡ് കോമന്റെ കീഴിൽ ബാഴ്സലോണയ്ക്ക് രണ്ടാം മത്സരത്തിലും വിജയം. ഇന്ന് കാറ്റലൻ ക്ലബായ ജിറോണയെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ ജിമ്നാസ്റ്റികിനെയും സമാനമായ സ്കോറിൽ ആയിരുന്നു ബാഴ്സലോണ തോൽപ്പിച്ചത്. ഇരട്ട ഗോളുകളുമായി മെസ്സി ആണ് ഇന്ന് തിളങ്ങിയത്.

രണ്ട് ഗോളുകളും ബോക്സിന് പുറത്ത് നിന്നായിരുന്നു മെസ്സി തൊടുത്തത്. ഒരു വലം കാലൻ സ്ട്രൈക്കും ഇടം കാലൻ സ്ട്രൈക്കും വഴി ആയിരുന്നു ലയണൽ മെസ്സി ഇന്ന് ഗോൾ നേടിയത്. ആദ്യ പകുതിയിൽ ആയിരുന്നു മെസ്സിയുടെ ഗോളുകൾ. കൗട്ടീനോ ആണ് മറ്റൊരു ഗോൾ നേടിയത്. ആദ്യ പ്രീസീസൺ മത്സരത്തിലും കൗട്ടീനോ ഗോൾ നേടിയിരുന്നു.

Advertisement