കറ്റലോണിയ തിളച്ച് മറിയുന്നു, ബാഴ്സയുടെ സ്റ്റേഡിയത്തിൽ കടന്ന് ആരാധകർ

- Advertisement -

കറ്റലോണിയയിൽ കനത്ത പ്രതിഷേധം തുടരുന്നു. ബാഴ്സലോണയുടെ ആരാധകർ പ്രതിഷേധവുമായി ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ കടന്നു. സ്റ്റേഡിയത്തിന് പുറത്തുള്ള സെക്യൂരിറ്റി മറികടന്നാണ് ആരാധകർ അകത്തേക്ക് കടന്നത്. ബാഴ്സയുടെ അർജന്റീനിയൻ സൂപ്പർ സ്റ്റാർ ലയണൽ മെസ്സി ക്ലബ്ബ് വിടുന്നു എന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ തന്നെ പ്രതിഷേധവുമായി ബാഴ്സ ആരാധകർ തെരിവിൽ ഇറങ്ങിയിരുന്നു. മെസ്സി ക്ലബ്ബ് വിടുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ബാഴ്സയുടെ ബോർഡ് മീറ്റിംഗ് നടന്നിരുന്നു. അവിടെയും പ്രതിഷേധവുമായി ആരാധകർ ഇന്നലെ എത്തിയിരുന്നു.

ക്ലബ്ബ് മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളാണ് മെസ്സിയെ ക്ലബ്ബ് വിടാനുള്ള തീരുമാനത്തിനായി പ്രേരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. അതേ സമയം ബാഴ്സലോണ പ്രസിഡന്റ് ബാർതൊമെയുവിനെതിരെ ആരാധകർ ശക്തമായ പ്രതിഷേധമാണ് ലോകമെമ്പാടും ഉയർത്തുന്നത്.

Advertisement