ചാമ്പ്യൻസ് ലീഗിനേക്കാൾ പ്രധാനം ലാലിഗ ആണെന്ന് മെസ്സി

ലാലിഗ കിരീടമാണ് ഏറ്റവും പ്രധാനം എന്ന് ലയണൽ മെസ്സി. ഇന്നലെ ഗോൾഡൻ ഷൂ പുരസ്കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു ലയണൽ മെസ്സി. ചാമ്പ്യൻസ് ലീഗ് കിരീടം സ്പെഷ്യൽ ആണ്. പക്ഷെ തന്നെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രാധാന്യം ലാലിഗയ്ക്ക് തന്നെ ആണെന്ന് മെസ്സി പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് ജയിക്കണമെന്ന് ആഗ്രഹമുണ്ട്. അവസാന കുറച്ച് വർഷങ്ങളായി ജയിക്കാൻ ബാഴ്സലോണക്ക് ആയിട്ടില്ല എന്നതിൽ വിഷമം ഉണ്ട് എന്നും മെസ്സി പറഞ്ഞു. ലാലിഗയിൽ കിരീടങ്ങൾ തുടർച്ചയായി നേടി എങ്കിൽ യൂറോപ്പിൽ അവസാന കുറച്ചു വർഷങ്ങളായി നിരാശ നേരിടുകയാണ് ബാഴ്സലോണ.

Previous article“ഇന്ത്യ – പാകിസ്ഥാൻ പരമ്പര തീരുമാനിക്കേണ്ടത് മോദിയും ഇമ്രാൻ ഖാനും”
Next article67 റണ്‍സിന് ഓള്‍ഔട്ടായി കേരളം, 7 വിക്കറ്റ് വിജയം സ്വന്തമാക്കി ബറോഡ