റയൽ മാഡ്രിഡിനെ എമ്പപ്പെ ചതിച്ചിട്ടില്ല എന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസ്. എമ്പപ്പെ റയൽ മാഡ്രിഡിൽ വരാൻ ആയിരുന്നു ആഗ്രഹിച്ചത്. എന്നാൽ വലിയ രാഷ്ട്രീയ സമ്മർദ്ദവും സാമ്പത്തിക സമ്മർദ്ദവും എമ്പപ്പെയ്ക്ക് മേൽ ഉണ്ടായിരുന്നു എന്നും അദ്ദേഹം അതാണ് പി എസ് ജിയിൽ തുടർന്നത് എന്നും പെരസ് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് വിളിച്ച് ഫ്രാൻസിൽ തുടരണം എന്ന് പറഞ്ഞാൽ എമ്പപ്പെ എന്തു ചെയ്യും എന്നും പെരസ് ചോദിക്കുന്നു.
എമ്പപ്പെ എന്ന റയൽ മാഡ്രിഡ് ആണ് തന്റെ സ്വപ്ന ക്ലബ് എന്ന് ആവർത്തിച്ചിട്ടുണ്ട്. ആ എമ്പപ്പെയെ ആണ് തനിക്ക് വേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ ഞങ്ങൾ സ്വന്തമാക്കാൻ നോക്കിയ എമ്പപ്പെ ആ എമ്പപ്പെ ആയിരുന്നില്ല. ഇവിടെ റയൽ മാഡ്രിഡ് എന്ന ക്ലബാണ് വലുത്. അതിനു മുകളിൽ ആരും ഇല്ല. പെരസ് പറഞ്ഞു.
എമ്പപ്പെയെ പി എസ് ജിയുടെ പ്രൊജക്ടിന്റെ ലീഡ് ആക്കാൻ അവർ തീരുമാനിച്ചു. റയൽ മാഡ്രിഡിൽ അങ്ങനെ ഇല്ല ഇവിടെ ക്ലബായിരിക്കും ഏറ്റവും വലുത്. പെരസ് പറഞ്ഞു.