പുതിയ കരാർ ഒപ്പുവെക്കാം, റയൽ വന്നാൽ വിടുമെങ്കിൽ

- Advertisement -

പി എസ് ജി താരമായ എമ്പപ്പെ ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും എന്ന് സൂചന. നീണ്ട കാലമായി എമ്പപ്പെയുമായി പി എസ് ജി ചർച്ചകൾ നടത്തുന്നുണ്ട്. തന്നെ വലിയ ക്ലബുകൾ തേടി വന്നാൽ വിടും എന്ന് വ്യവസ്ഥ വെച്ചാൽ കരാർ ഒപ്പുവെക്കാം എന്നാണ് ഇപ്പോൾ എമ്പപ്പെ പറയുന്നത്. താരത്തെ റയൽ മാഡ്രിഡോ അതേ പോലെയുള്ള ക്ലബോ വന്നാൽ നിശ്ചിത തുക നൽകി സ്വന്തമാക്കാൻ എന്ന് വ്യവസ്ഥ വെക്കേണ്ടി വരും എന്ന് എമ്പപ്പ പി എസ് ജിയോട് ആവശ്യപ്പെട്ടു എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ പറയുന്നത്.

റിലീസ് ക്ലോസ് ആയി അധികം വില വെക്കരുത് എന്നും ആവശ്യം ഉണ്ട്. ഇത് അംഗീകരിച്ചാൽ മാത്രമെ എമ്പപ്പെ പുതിയ കരാർ പി എസ് ജിയിൽ ഒപ്പുവെക്കകയുള്ളൂ. എമ്പപ്പെയ്ക്ക് വേണ്ടി റയൽ മാഡ്രിഡ് പോലെ വലിയ ക്ലബ് തന്നെ രംഗത്തുണ്ട് എന്നാണ് വാർത്തകൾ.

Advertisement