‍”റോണാൾഡോയേയും മെസ്സിയേയും ഒരു പോലെ മാതൃകയാക്കുന്നു‍” – എംബപ്പെ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോളിൽ താൻ ലയണൽ മെസ്സിയേയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ഒരു പോലെ മാതൃകയാക്കുന്നുവെന്ന് പറഞ്ഞ് പിഎസ്ജി സൂപ്പർ സ്റ്റാർ കൈലിയൻ എംബപ്പെ. തനിക്ക് ഫുട്ബോളിൽ ഒട്ടേറെ റോൾമോഡലുകളുണ്ട്. കുട്ടിക്കാലത്ത് തന്റെ ഇഷ്ടതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നെന്ന് എംബപ്പെ പറഞ്ഞു. ഇപ്പോൾ ലയണൽ മെസ്സിയും റോണാൾഡോയുമാണ് താൻ മാതൃകയാക്കുന്നതെന്നും എംബപ്പെ കൂട്ടിച്ചേർത്തു.

പിഎസ്ജിയിൽ സഹതാരമായ നെയ്മറിനെ കുറിച്ചും എംബപ്പെ സൂചിപ്പിച്ചു. കൂട്ടിക്കാലത്ത് തന്നെ അമ്പരിപ്പിച്ച താരങ്ങളിൽ ഒരാളാണ് നെയ്മർ. ഈ താരങ്ങളെയൊക്കെ ആണ് താൻ മാതൃകകളാക്കിയിരിക്കുന്നതെന്നും എംബപ്പെ കൂട്ടിച്ചേർത്തു. പിഎസ്ജി വിട്ട് സ്പെയിനിലേക്ക് എംബപ്പെ പോവുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് എംബപ്പെയുടെ ഈ പ്രതികരണം വരുന്നത്. റയലിന്റെയും ബാഴ്സയുടേയും ഇതിഹാസ താരങ്ങളെ എംബപ്പെ സൂചിപ്പിച്ചത് ആരാധകരെയും രണ്ട് തട്ടിലാക്കിയിട്ടുണ്ട്. യൂറോപ്യൻ ഫുട്ബോൾ കൊറോണ വ്യാപനത്തോടെ നിശ്ചലമായിരിക്കുകയാണ്. ഈ സീസണിൽ ഇത്തരമൊരു വമ്പൻ ട്രാൻസ്ഫറിന് സാധ്യതയില്ലെങ്കിലും ഫുട്ബോൾ ലോകത്ത് എംബപ്പെയുടെ പ്രതികരണം ചർച്ചയാവുന്നുണ്ട്.