“മാർട്ടിനെസ് പോര, നെയ്മറിനെ തന്നെ ബാഴ്സലോണ സൈൻ ചെയ്യണം”

ബാഴ്സലോണ നെയ്മറിനെ തന്നെ സൈൻ ചെയ്യണം എന്ന് ബ്രസീൽ ഇതിഹാസം റിവാൾഡോ. ബാഴ്സലോണ ഇന്റർ മിലാൻ താരമായ ലൗട്ടാരോ മാർട്ടിനെസിനെ സൈൻ ചെയ്യുന്നു എന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു റിവാൾഡോ. സുവാരസിന് പകരക്കാരനായി സ്ട്രൈക്കറിന്റെ റോളിലാണ് ബാഴ്സലോണ മാർട്ടിനെസിനെ സൈൻ ചെയ്യാൻ നോക്കുന്നത്.

എന്നാൽ മാർട്ടിനെസ് വന്നത് കൊണ്ട് ബാഴ്സലോണയിലെ കാര്യങ്ങൾ മെച്ചപ്പെടില്ല എന്ന് റിവാൾഡോ പറഞ്ഞു. കാര്യങ്ങൾ മെച്ചപ്പെടാനും ബാഴ്സലോണ വീണ്ടും ഒരു വം ടീമായി മാറാനും നെയ്മറിനെ തിരികെ കൊണ്ടു വരേണ്ടതുണ്ട് എന്ന് മുൻ ബാഴ്സലോണ താരം കൂടിയായ റിവാൾഡോ പറഞ്ഞു. അവസാന കുറേ കാലമായി നെയ്മറിനെ സൈൻ ചെയ്യണമെന്ന് ബാഴ്സലോണയോട് ആവശ്യപ്പെടുകയാണ് റിവാൾഡോ.

Previous articleസെവൻസിലെ വിദേശ താരങ്ങൾക്ക് സ്നേഹാശ്വാസമായി റിയൽ അബുദാബി ഫ്രണ്ട്സ് മമ്പാട്
Next articleരണ്ടര വർഷം നിന്ന കോമയ്ക്ക് അവസാനം, അബ്ദൽഹക് നൗരി ജീവിതത്തിലേക്ക് മടങ്ങുന്നു