പരിക്ക് വീണ്ടും റയൽ മാഡ്രിഡിന് ഭീഷണിയാകുന്നു. ഇത്തവണ തിരിച്ചടിയായിരിക്കുന്നത് യുവതാരമായ മാർക്കോസ് യൊരെൻറെയുടെ പരിക്കാണ്. ഇന്നലെ നടന്ന ബാഴ്‌സലോണയ്‌ക്കെതിരായ കോപ്പ ഡെൽ റേ ആദ്യ പാദ മത്സരത്തിലാണ് യൊരെൻറെയ്ക്ക് പരിക്കേൽക്കുന്നത്. മൂന്നു ആഴ്ചകളോളം താരം കളത്തിനു പുറത്തിരിക്കണമെന്നാണ് പുതുതായി വരുന്ന റിപ്പോർട്ടുകൾ.
കസെമിറോയുടെ അഭാവത്തിൽ സീനിയർ ടീമിൽ അവിഭാജ്യഘടകമായി മാറിയ യൊരെൻറെയ്ക്ക് ഈ പരിക്ക് വലിയ തിരിച്ചടിയാണ്. തന്റെ ആദ്യ എൽ ക്ലാസിക്കോയിൽ പരിക്കേറ്റ പുറത്തായി ഈ യുവതാരം. പരിക്കിൽ നിന്നും മോചിതനായി വന്ന കസെമിറോയായിരുന്നു യൊരെൻറെയ്ക്ക് പകരം കളത്തിൽ ഇറങ്ങിയത്. ഡിസംബറിലെ ഇതേ മസിലിനേറ്റ പരിക്കിൽ 6 മത്സരങ്ങൾ സ്പാനിഷ് യുവതാരത്തിനു നഷ്ടപ്പെട്ടിരുന്നു.
തുടയിലെ മസിലിനേറ്റ പരിക്ക് കാരണം യൊരെൻറെയ്ക്ക് മാഡ്രിഡ് ഡെർബിയും ചാമ്പ്യൻസ് ലീഗും കോപ്പ ഡെൽ റേ ഹോം മാച്ചും നഷ്ടമാകും.