മാർസെലോക്കും പരിക്ക്, ചാമ്പ്യൻസ് ലീഗിന് മുൻപേ ലെഫ്റ്റ് ബാക്ക് ഇല്ലാതെ റയൽ

പരിക്ക് ഭീഷണിയിൽ നിന്ന് രക്ഷപെടാനാവാതെ റയൽ മാഡ്രിഡ്. പരിക്കേറ്റവരുടെ നീണ്ട നിരയിലേക്ക് ഇത്തവണ ലെഫ്റ്റ് ബാക്ക് മാർസെലോയാണ് ചേർന്നത്. കഴുത്തിൽ പരിക്കേറ്റ താരത്തിന് പി എസ് ജി ക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാനാവില്ല.

മാർസെലോയുടെ പരിക്ക് എത്ര കാലം എടുക്കുമെന്ന് റയൽ പ്രഖ്യാപിച്ചിട്ടില്ല. ലിയോണിൽ നിന്ന് എത്തിയ ലെഫ്റ്റ് ബാക്ക് ഫെർലാണ്ട് മെണ്ടിയും പരിക്കേറ്റ് പുറത്താണ്. കൂടാതെ മധ്യനിര താരം മോഡ്റിച്ചും പരിക്കേറ്റ് പുറത്തിരിക്കുകയാണ്. എങ്കിലും ഹസാർഡ് പരിക്ക് മാറി തിരിച്ചെത്തിയത് സിദാന് ആശ്വാസമാകും. 31 വയസുകാരനായ മാർസെലോ 2007 മുതൽ റയൽ മാഡ്രിഡ് താരമാണ്.