അവസാന രണ്ടാഴ്ചകളായി പരിക്കിന്റെ പിടിയിലായ ബാഴ്സലോണ യുവതാരം മാൽകോമിന്റെ പരിക്ക് ഭേദമായതായി മെഡിക്കൽ ടീം വ്യക്തമാക്കി. കാലിലേറ്റ പരിക്കായിരുന്നു മാൽകോമിനെ പുറത്തിരുത്തിയത്. ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഇന്നലെ ജിറോനയ്ക്ക് എതിരായ മത്സരത്തിലും ഒന്നും മാൽകോം കളിച്ചിരുന്നില്ല. ബുധനാഴ്ച നടക്കുന്ന ലെഗനെസിനെതിരായ ലാലിഗ മത്സരത്തിൽ മാൽകോം കളിക്കാൻ ഇറങ്ങും. ഇതുവരെ ലാലിഗയിൽ ഒരു മത്സരത്തിലെ മാൽകോം ഇറങ്ങിയിട്ടുള്ളൂ