റയൽ മാഡ്രിഡ് ഉടൻ പരിശീലനം പുനരാരംഭിക്കും

- Advertisement -

ലാലിഗ ക്ലബുകൾ പതിയെ പരിശീലനം പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. റയൽ സോസിഡാഡ് ഈ ചൊവ്വാഴ്ച മുതൽ പരിശീലനം ആരംഭിക്കും എന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റയൽ മാഡ്രിഡും പരിശീലനത്തിനായി ഒരുങ്ങുന്നത്. കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിൽ ഒന്നാണ് മാഡ്രിഡ്. അതുകൊണ്ട് തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും റയൽ പരിശീലനത്തിലേക്ക് തിരികെ വരിക.

തീയതി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഈ വരുന്ന ആഴ്ച തന്നെ റയൽ പരിശീലനത്തിന് ഇറങ്ങും. ആദ്യ സാമൂഹിക അകലം പാലിച്ചാകും ടീം പരിശീലനം തുടങ്ങുക. ക്ലബിൽ നേരത്തെ കൊറോണ ഭീഷണി ഉണ്ടായിരുന്നതിനാൽ താരങ്ങ ഒക്കെ ക്വാറന്റീനിൽ പോവുകയും ട്രെയിനിങ് ഗ്രൗണ്ട് അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.

Advertisement