റയൽ മാഡ്രിഡ് ഗോൾ കീപ്പർ ആയ ആൻഡ്രി ലുനിൻ ക്ലബിൽ കരാർ പുതുക്കും. ലുനിന്റെ കരാർ 2025ൽ അവസാനിക്കാൻ ഇരിക്കുകയായിരുന്നു. താരത്തിന് മുന്നിൽ റയൽ മാഡ്രിഡ് ൽ ഒരു ദീർഘകാല കരാർ വെച്ചിരുന്നു. അത് താരം അംഗീകരിച്ചു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2028വരെയാകും താരത്തിന്റെ പുതിയ കരാർ.

2018-ൽ ആയിരുന്നു ലുനിൽ റയലിൽ എത്തിയത്. അന്ന് മുതൽ കോർതോയുടെ പുറകിൽ ആയിരുന്നു താരം. എന്നാൽ കഴിഞ്ഞ സീസണിൽ കോർതോ പരിക്കേറ്റ് പുറത്തായപ്പോൾ ലുനിൽ കിട്ടിയ അവസരങ്ങൾ മുതലെടുത്തു. പല വലിയ മത്സരങ്ങളിലും നിർണായക സേവുകൾ നടത്തി റയലിന്റെ രക്ഷകനായി.
കോർതോ തിരികെ വന്നപ്പോൾ വീണ്ടും ലുനിൻ രണ്ടാം ഗോൾ കീപ്പർ ആയെങ്കിലും താരം ക്ലബിൽ തുടരാൻ തന്നെ തീരുമാനിച്ചു. 25-കാരൻ ഉക്രൈൻ ദേശീയ ടീം താരം കൂടിയാണ്.