ലാലിഗ അടുത്ത ആഴ്ച മുതൽ പരിശീലനം ആരംഭിക്കാനും ജൂണിൽ ലീഗ് പുനരാരംഭിക്കുവാനും ആണ് ഉദ്ദേശിക്കുന്നത്. എന്നാൽ പല ക്ലബുകളും ഈ തീരുമാനത്തിനെതിരെ രംഗത്തു വരും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സലോണ അടക്കമുള്ള ചില ക്ലബുകൾ ഇപ്പോൾ പരിശീലനത്തിന് ഇറങ്ങണ്ട എന്ന നിലപാടിലാണ്.
കൊറോണ സ്പെയിനിൽ ഇപ്പോഴുൻ വലിയ ഭീതിയായി തന്നെ തുടരുകയാണ്. ഇപ്പോൾ പരിശീലനത്തിന് ഇറങ്ങിയാൽ അത് താരങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാകും എന്ന് ക്ലബുകൾ കരുതുന്നു ലാലിഗ പുനരാരംഭിച്ചാലും കളിക്കില്ല എന്ന നിലപാടും ക്ലബുകൾ എടുത്തേക്കും. കളിക്കാത്ത ക്ലബുകൾക്ക് എതിരെ നടപടി ഉണ്ടാകും എന്ന് കഴിഞ്ഞ ദിവസം ലാലിഗ പ്രസിഡന്റ് പറഞ്ഞിരുന്നു.
ബാഴ്സലോണ, റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ എന്നീ ക്ലബുകൾ ഒക്കെ ലാലിഗ തിരക്കിട്ട് തുടങ്ങേണ്ടതില്ല എന്ന പക്ഷക്കാർ ആണ്. ബെയ്ല് അടക്കം പല താരങ്ങളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.