ആദ്യ പകുതിയിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി നേടിയ ഹാട്രിക്കിന്റെ ബലത്തിൽ ഡിപോർട്ടീവോ അലാവെസിനെ ബാഴ്സലോണ 3-0ന് പരാജയപ്പെടുത്തി.
ഏഴാം മിനിറ്റിൽ, വലതുവശത്ത് നിന്ന് ബാഴ്‌സലോണ ഒരു ഫ്രീ-കിക്ക് നേടി, റഫിഞ്ഞ ബോക്സിലേക്ക് കൃത്യമായ ക്രോസ് നൽകി. ലെവൻഡോവ്‌സ്‌കി തൻ്റെ ഓട്ടം കൃത്യമായി ടൈം ചെയ്ത് താഴത്തെ മൂലയിലേക്ക് ഒരു ഹെഡറിലൂടെ പന്തെത്തിച്ച് കാറ്റാലൻസിന് 1-0ന്റെ ലീഡ് നൽകി.
22-ാം മിനിറ്റിൽ, ഒരു അലാവസ് ഡിഫൻഡറെ മറികടന്ന് റഫിഞ്ഞ ഒരിക്കൽ കൂടി വലത് വിങ്ങിലൂടെ വന്ന് 6 യാർഡ് ബോക്‌സിലേക്ക് ഒരു ലോ ക്രോസ് നൽകി. ലെവൻഡോവ്‌സ്‌കി തൻ്റെ രാത്രിയിലെ തൻ്റെ രണ്ടാം ഗോൾ നേടി. സ്കോർ 2-0.
എറിക് ഗാർസിയ, 32-ാം മിനിറ്റിൽ ലെവൻഡോവ്‌സ്‌കിയുടെ പാതയിലേക്ക് ഒരു സമർത്ഥമായ പാസ് ചെയ്തു. നേരിയ ഇടർച്ചയുണ്ടായെങ്കിലും, പോളിഷ് സ്‌ട്രൈക്കർക്ക് പന്ത് ഗോൾകീപ്പറെ മറികടന്ന് വലയിലേക്ക് നയിക്കാൻ കഴിഞ്ഞു, തൻ്റെ ഹാട്രിക്ക് തികച്ച് ഹാഫ്ടൈമിന് മുമ്പ് ബാഴ്‌സലോണ 3-0 ന് മുന്നിലെത്തി.
വിജയം ബാഴ്‌സലോണയെ 24 പോയിന്റുമായി ലീഗിൽ ഒന്നാമത് നിർത്തുന്നു. 21 പോയിന്റുമായി റയൽ തൊട്ടു പിറകിലുണ്ട്.