ബാഴ്സലോണയുടെ പ്രധാന സെന്റർ ബാക്കായ ലെങ്ലെറ്റ് ഉടൻ പുതിയ കരാറിൽ ഒപ്പുവെക്കും. ലെങ്ലെറ്റും ബാഴ്സലോണയും തമ്മിൽ ഇത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സലോണയുടെ ആദ്യ ഇലവനിലെ സ്ഥിരാംഗം ആണ് ലെങ്ലെറ്റ്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഇന്റർ മിലാൻ അടക്കമുള്ള ക്ലബുകൾ താരത്തിനായി ശ്രമിച്ചിരുന്നു എങ്കിലും താരം ഓഫറുകൾ നിരസിക്കുകയായിരുന്നു.
2018ൽ ആയിരുന്നു സെവിയെ വിട്ട് ലെങ്ലെറ്റ് ബാഴ്സലോണയിലേക്ക് എത്തിയത്. തുടക്കത്തിൽ ഉംറ്റിറ്റിക്ക് പിറകിൽ രണ്ടാം സെന്റർ ബാക്ക് ആയിരുന്നു ലെങ്ലെറ്റ്. എന്നാൽ ഉംറ്റിറ്റിക്ക് പരിക്കേറ്റ് പുറത്തായപ്പോൾ ലഭിച്ച അവസരം ലെങ്ലെറ്റ് മുതലെടുക്കുകയുമ്പികെയ്ക്ക് ഒപ്പം സ്ഥിര സെന്റർ ബാക്കായി മാറുകയുമായിരുന്നു. പുതിയതായി നാലു വർഷത്തെ കരാർ ആകും ലെങ്ലെറ്റ് ഒപ്പുവെക്കുക എന്നാണ് വാർത്തകൾ.