“മെസ്സി ക്ലബ് വിടാൻ കാരണം തെബസ് മാത്രം” – ലപോർട

ലയണൽ മെസ്സി പോയതിൽ സങ്കടം ഉണ്ട് എന്നും മെസ്സിയെ നിലനിർത്താൻ ലാലിഗ സഹായിക്കുമായിരുന്നു എന്നും പറഞ്ഞ ലാലിഗ പ്രസിഡന്റിന് എതിരെ ബാഴ്സലോണ പ്രസിഡന്റ് ലപോർട രംഗത്ത്. “മെസ്സി ബാഴ്സയിൽ നിൽക്കാത്തതിൽ തെബാസ് സങ്കടം പറയുന്നു, പക്ഷേ തെബസ് ആണ് അതിന് പ്രധാന കാരണക്കാരൻ. തെബാസിന്റെ ദുരഭിമാനവും ഫെയർ പ്ലേ നിയമങ്ങളും കാരണം ആണ് മെസ്സിക്ക് ഇവിടെ തുടരാൻ ആവാതെ പോയത്.” ലപോർട പറഞ്ഞു.

“എപ്പോഴും നല്ലവനാവാൻ ആണ് തെബാസ് ആഗ്രഹിക്കുന്നു. പക്ഷെ സത്യമല്ല. മറ്റ് ലീഗുകൾ ഫെയരൊലേയിൽ ഒരുപാട് ഇളവുകൾ നൽകുന്നു. ലോകത്തിലെ വേറെ ഒരു ക്ലബിനും അവരുടെ മികച്ച കളിക്കാരനെ നഷ്ടപ്പെട്ടിട്ടില്ല” ലപോർട പറഞ്ഞു.

“ക്ലബിനെ വേദനിപ്പിക്കാൻ തെബാസിനെ ഒരു വിധത്തിലും അനുവദിക്കുകയില്ല. ബാഴ്സയെ ഉപയോഗിച്ച് കൂടുതൽ പണം സമ്പാദിക്കാൻ ആണ് തെബസ് ആഗ്രഹിക്കുന്നത്. അത് ഞങ്ങൾ അംഗീകരിക്കില്ല. അടുത്ത 50 വർഷത്തേക്കുള്ള ടെലിക്കാസ് അവകാശങ്ങൾ അവർക്ക് വേണം. അത് നൽകില്ല ” ലപോർട പറഞ്ഞു.