ബാഴ്സലോണ ലാലിഗ കിരീടം ഇത്തവണം ഉയർത്തും എന്ന് ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ലപോർട. ഇനി നാലു മത്സരങ്ങൾ ആണ് ലാലിഗയിൽ ബാക്കിയുള്ളത്. നാലു മത്സരങ്ങളും വിജയിച്ച് ബാഴ്സലോണ കിരീടത്തിൽ മുത്തമിടും എന്ന് ലപോർടെ പറഞ്ഞു. അഞ്ചു മത്സരങ്ങൾ ബാക്കിയുള്ളപ്പോഴും താൻ എല്ലാ മത്സരങ്ങളും ടീം വിജയിക്കും എന്ന് പറഞ്ഞിരുന്നു എന്ന് ലപോർട പറഞ്ഞു.
വലൻസിയക്ക് എതിരായ വിജയം നന്നായിരുന്നു എന്നും. മെസ്സി മാത്രമല്ല ടീം മുഴുവൻ നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്നും ലപോർടെ പറഞ്ഞു. ലാലിഗയിൽ ഇപ്പോൾ രണ്ടാമതുള്ള ബാഴ്സലോണക്ക് ഇനി ബാക്കിയുള്ള മത്സരങ്ങൾ ഒക്കെ വിജയിച്ചാൽ കപ്പ് നേടാം. എന്നാൽ അവരുടെ അടുത്ത മത്സരം ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡിനോടാണ്.













