ലാലിഗയും നിർത്തവെക്കാൻ സാധ്യത

- Advertisement -

കൊറോണ പടരുന്ന സാഹചര്യത്തിൽ സ്പെയിനിലും ഫുട്ബോൾ റദ്ദാക്കും. സ്പെയിനും കൊറോണ ഭീതിയിൽ ആയതിനാൽ രണ്ടാഴ്ചത്തേക്ക് എല്ലാ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ കഴിഞ്ഞ ദിവസം ലാലിഗ തീരുമാനിച്ചിരുന്നു. എന്നാൽ സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ മത്സരം നിർത്തിവെക്കാൻ ആണ് സ്പാനിഷ് അധികാരികൾ ആലോചിക്കുന്നത്.

നാളെ ഇതിൽ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും. സ്പെയിനിലെ ലാലിഗ ഒഴികെ ഉള്ള ലീഗുകളികെ മത്സരം നിർത്തിവെക്കാൻ ഇതിനകം തന്നെ നിർദേശം വന്നിട്ടുണ്ട്. കൊറൊണയെ ഇനിയും തടയാൻ ആയില്ല എങ്കിൽ യൂറോപ്പിൽ ആകെ ഫുട്ബോൾ മത്സരങ്ങൾ നിർത്തിവെക്കുന്ന അവസ്ഥയിലേക്ക് എത്താൻ സാധ്യതയുണ്ട്. ഇതിനകം ഇറ്റലിയിൽ കൊറോണ കാരണം ലീഗ് മത്സരങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

Advertisement