“ലീഗിൽ ബാക്കിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കണം” – സെറ്റിയൻ

ലാലിഗ പുനരാരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ബാഴ്സലോണയുടെ പരിശീലകനായ സെറ്റിയൻ ടീമിനെ മാച് ഫിറ്റ്നെസിലേക്ക് ഉയർത്തുന്നതിനായി പ്രയത്നിക്കുകയാണ്. ലീഗ് പുനരാരംഭിച്ചാൽ ലക്ഷ്യം ശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിക്കൽ ആണ് എന്ന് ബാഴ്സലോണ പരിശീലകൻ പറഞ്ഞു. ഇപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ ഉള്ളത്.

താരങ്ങളൊക്കെ മാനസികമായി ഒരുങ്ങിയിരിക്കുകയാണ്. പൂർണ്ണമായ ഫിറ്റ്നെസിലേക്ക് എത്തണം എങ്കിൽ ഇനിയും ഒരാഴ്ച എടുത്തേക്കാം. എന്നാൽ ലീഗ് പുനരാരംഭിക്കാൻ ടീം തയ്യാർ ആണ്. എല്ലാം മത്സരങ്ങളും വിജയിക്കുക ആണ് ബാഴ്സലോണയുടെ ലക്ഷ്യം. സെറ്റിയൻ പറഞ്ഞു. ആരാധകരുടെ അസാന്നിദ്ധ്യം തീർച്ചയായും ടീമിന് അനുഭവപ്പെടും. അവരാരിയിരുന്നു ടീമിന്റെ കരുത്ത്. ഇപ്പോൾ വീട്ടിൽ ഇരിക്കുന്ന ആരാധകർക്ക് സന്തോഷം നൽകാൻ ആകും ബാഴ്സലോണ ടീം ശ്രദ്ധ ചെലുത്തുക എന്നും സെറ്റിയൻ പറഞ്ഞു.