ഇന്നലെ 38ആം റൗണ്ട് മത്സരങ്ങളും കഴിഞ്ഞതോടെ ലാലിഗയ്ക്ക് അവസാനമായി. ഇന്നലെ ലെഗനെസിനോട് 2-2 സമനില വഴങ്ങിയ റയൽ മാഡ്രിഡ് തങ്ങളുടെ സീസൺ 87 പോയന്റുമായി ഒന്നാമത് അവസാനിപ്പിച്ചു. അലാവസിനെ 5-0ന് തകർത്ത ബാഴ്സലോണ 82 പോയന്റുമായി ലീഗിൽ രണ്ടാമത് ഫിനിഷ് ചെയ്തു. ബാഴ്സലോണയും റയൽ മാഡ്രിഡും അല്ലാതെ അത്ലറ്റിക്കോ മാഡ്രിഡും സെവിയ്യയുമാണ് അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്.
അത്ലറ്റിക്കോ മാഡ്രിഡ് 70 പോയന്റുമായാണ് മൂന്നാമത് ഫിനിഷ് ചെയ്തത്. 70 പോയന്റ് തന്നെയുള്ള ലൊപെറ്റിഗിയുടെ സെവിയ്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വിയ്യറയൽ, റയൽ സോസിഡാഡ് എന്നിവർ യൂറോപ്പ ലീഗ ഗ്രൂപ്പ് ഘട്ടത്തിന് യോഗ്യത നേടി. ഏഴാമതുള്ള ഗ്രനാഡ യൂറോപ്പ ലീഗിന്റെ പ്ലേ ഓഫ് കളിക്കേണ്ടി വരും. ഇന്നലെ റയലിനോട് സമനില വഴങ്ങിയ ലെഗനെസ് സെഗുണ്ട ഡിഗിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. മയ്യോർക്ക്, എസ്പാൻയോൾ എന്നിവർ നേരത്തെ തന്നെ റിലഗേഷൻ ഉറപ്പിച്ചിരുന്നു.