രണ്ട് മിനുട്ടിൽ രണ്ട് ഗോളുകൾ, വമ്പൻ തിരിച്ചുവരവിൽ റയൽ മാഡ്രിഡ് ജയം

Img 20210920 024206

ലാ ലീഗയിൽ വലൻസിയയെ വമ്പൻ തിരിച്ചുവരവിൽ റയൽ മാഡ്രിഡ് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. റയൽ മാഡ്രിഡിന് വേണ്ടി വിനീഷ്യൻസ് ജൂനിയറും കെരീം ബെൻസിമയുമാണ് ഗോളടിച്ചത്. വലൻസിയയുടെ ഗോളടിച്ചത് ഹ്യൂഗോ ഡുറോയാണ്. കളി അവസാനിക്കാനിരിക്കെ രണ്ട് മിനുട്ടിൽ പിറന്ന രണ്ട് ഗോളുകളാണ് കളി റയൽ മാഡ്രിഡിന് അനുകൂലമാക്കിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് പിന്നാലെ കളിയുടെ 66ആം മിനുട്ടിലാണ് ഡുറോ വലൻസിയയെ മുന്നിലെത്തിക്കുന്നത്.  റയലിന് വേണ്ടി 86ആം മിനുട്ടിൽ വിനീഷ്യസ് ആദ്യ ഗോൾ നേടി. ഗോളിന് വഴിയൊരുക്കിയത് ബെൻസിമയായിരുന്നു. റയൽ ആരാധകരെ ആവേശത്തിലാഴ്ത്തി രണ്ട് മിനുട്ടിനുള്ളിൽ ബെൻസിമ ലീഡ് നേടി. ഈ ഗോളിന് വഴിയൊരുക്കിയത് വിനീഷ്യസും. ഇന്നത്തെ ജയത്തോട് കൂടി ലാലിഗയിൽ 13 പോയന്റുമായി ഒന്നാം സ്ഥാനത്താണ് കാർലോ ആഞ്ചലോട്ടിയുടെ റയൽ മാഡ്രിഡ്.

Previous articleവീണ്ടും വിജയമില്ലാതെ യുവന്റസ്, മിലാൻ സമനിലയുമായി മടങ്ങി, യുവന്റസ് റിലഗേഷൻ സോണിൽ
Next articleപരിശീലകനെ പുറത്താക്കി എഫ്സി ഡല്ലാസ്