12ആം സീസണിലും ലാലിഗയിൽ 25 ഗോളുകൾ, മെസ്സിക്ക് പകരം വെക്കാൻ ആരുമില്ല

20210423 100645

ലാലിഗയിൽ ഇന്നലെ നടന്ന ഗെറ്റഫക്ക് എതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതോടെ ലയണൽ മെസ്സി ലാലിഗയിൽ ഈ സീസണിലും 25 ഗോളുകൾ എന്ന നേട്ടത്തിൽ എത്തി. ഇത് തുടർച്ചയായ 12ആം സീസണിലാണ് ലാലിഗയിൽ മെസ്സി 25 ഗോളോ അതിലധികമോ സ്കോർ ചെയ്യുന്നത്. വേറെ ആർക്കും ഇല്ലാത്ത റെക്കോർഡാണിത്. ഈ സീസണിലെ ലാലിഗയിലും ഇപ്പോൾ ടോപ് സ്കോറർ ആയി നിൽക്കുന്നതും മെസ്സിയാണ്.

2009നു ശേഷം ഒരു സീസൺ ലീഗിൽ പോലും മെസ്സി 25 ഗോളിൽ കുറവ് സ്കോർ ചെയ്തിട്ടില്ല. 12 സീസണുകളിൽ തുടർച്ചയായി 25 ഗോളുകൾ ലീഗ് ഫുട്ബോളിൽ അടിച്ചിട്ടുള്ള മെസ്സിയല്ലാത്ത ഏക താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ വിവിധ ലീഗുകളിൽ ആയാണ് ഈ നേട്ടം കൈവരിച്ചത്.