” ബെഞ്ചിലിരിക്കുന്ന ഡിഫന്ററാവില്ല, ബാഴ്സലോണയിൽ തന്നെ വിരമിക്കും “

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയിൽ തന്നെ വിരമിക്കുമെന്ന് സ്പാനിഷ് സൂപ്പർ സ്റ്റാർ ജെറാർഡ് പിക്വെ. ഫുട്ബോൾ ലോകം കാത്തിരിക്കുന്ന എൽ ക്ലാസിക്കോയ്ക്ക് മുന്നോടിയായി മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് പിക്വെ മനസ് തുറന്നത്. മറ്റുള്ള ക്ലബ്ബുകളിൽ പോയി കളിക്കാനോ ബെഞ്ചിലിരിക്കുന്ന ഒരു ഡിഫന്ററാവാനോ താത്പര്യമില്ല-വിരമിക്കുന്നത് എന്തായാലും ബാഴ്സലോണയിൽ തന്നെ ആവുമെന്നും പിക്വെ കൂട്ടിച്ചേർത്തു.

ബാഴ്സലോണയിൽ നിന്ന് മെസ്സിയും റയലിൽ നിന്നും റാമോസും പിഎസ്ജിയിലേക്ക് പോയെങ്കിലും എൽ ക്ലാസിക്കോയിൽ ഇപ്പോളും പോരാട്ടത്തിനിറങ്ങാൻ പിക്വെ ഉണ്ട്. ലാ മസിയയിലൂടെ വന്ന പിക്വെ 2004ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോയെങ്കിലും 2008ൽ ക്യാമ്പ് നൂവിൽ തിരിച്ചെത്തി. ബാഴ്സലോണക്കൊപ്പം 8 ലാലീഗ കിരീടങ്ങളും 7 കോപ്പ ഡെൽ റേയും 6 സൂപ്പർ കോപ്പയും മൂന്ന് വീതം ചാമ്പ്യൻസ് ലീഗ്, ക്ലബ്ബ് വേൾഡ് കപ്പ്, യൂറോപ്യൻ സൂപ്പർ കപ്പും പിക്വെ നേടിയിട്ടുണ്ട്. സ്പാനിഷ് ദേശീയ ടീമിനൊപ്പം 2010 ലോകകപ്പും 2012 യൂറോയും പിക്വെ നേടിയിട്ടുണ്ട്.