ജയവുമായി റയൽ സോസിദാഡ് ലാ ലീഗയിൽ ഒന്നാമത്

20211108 034427

സ്പാനിഷ് ലാ ലീഗയിൽ ഒഷാസുനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു റയൽ സോസിദാഡ് ലീഗിൽ ഒന്നാം സ്ഥാനത്ത്. ലീഗിൽ ഏഴാമതുള്ള എതിരാളികൾക്ക് എതിരെ മികച്ച മുൻതൂക്കം ആണ് മത്സരത്തിൽ സോസിദാഡ് പുലർത്തിയത്. എന്നാൽ ആദ്യ പകുതിയിൽ എതിരാളിയുടെ പ്രതിരോധം ഭേദിക്കാൻ അവർക്ക് ആയില്ല.

72 മത്തെ മിനിറ്റിൽ ആണ് സോസിദാഡിന്റെ മത്സരത്തിലെ ആദ്യ ഗോൾ വന്നത്. പോർതുവിന്റെ പാസിൽ നിന്ന് മൈക്കിൾ മെറിനോ ആണ് ഈ നിർണായക ഗോൾ നേടിയത്. തുടർന്ന് 10 മിനുറ്റുകൾക്ക് ശേഷം താൻ തന്നെ നേടിയ പെനാൽട്ടി ലക്ഷ്യം കണ്ട ആദം ജാനുസാജ് സോസിദാഡിന്റെ ജയം ഉറപ്പിക്കുക ആയിരുന്നു. നിലവിൽ രണ്ടാമതുള്ള റയൽ മാഡ്രിഡിനെക്കാൾ ഒരു കളി കൂടുതൽ കളിച്ച സോസിദാഡ് ഒരു പോയിന്റ് റയലിനെക്കാൾ മുന്നിലാണ്.

Previous articleപെനാൽട്ടി പാഴാക്കി മാർട്ടിനസ്, ആവേശം നിറച്ച മിലാൻ ഡാർബി സമനിലയിൽ
Next articleറയൽ ബെറ്റിസിനെ വീഴ്ത്തി സെവിയ്യ ലാ ലീഗയിൽ റയലിന് തൊട്ടു പിന്നിൽ മൂന്നാമത്