അത്ലറ്റികോ ബിൽബാവോയുടെ വെല്ലുവിളി അതിജീവിച്ചു റയൽ മാഡ്രിഡ് ജയം

20211202 040110

സ്പാനിഷ് ലാ ലീഗയിൽ അത്ലറ്റികോ ബിൽബാവോയുടെ വെല്ലുവിളി അതിജീവിച്ചു ജയം കണ്ടു റയൽ മാഡ്രിഡ്. പന്ത് കൈവശം വക്കുന്നതിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും റയൽ മാഡ്രിഡ് മുന്നിട്ട് നിന്ന മത്സരത്തിൽ ബിൽബാവോ പലപ്പോഴും റയലിനെ പരീക്ഷിച്ചു. ആദ്യ പകുതിയിൽ 40 മത്തെ മിനിറ്റിൽ ആണ് റയലിന്റെ വിജയഗോൾ വന്നത്.

മാർകോ അസൻസിയോയുടെ ഷോട്ട് ബിൽബാവോ ഗോൾ കീപ്പർ തട്ടി അകറ്റിയെങ്കിലും റീ ബൗണ്ട് അവസരം മോഡ്രിച്ചിനു ആണ് ലഭിച്ചത്. ലക്ഷ്യം തെറ്റിയ മോഡ്രിച്ചിന്റെ ഷോട്ട് ലക്ഷ്യം കണ്ട കരീം ബെൻസേമ സീസണിലെ മറ്റൊരു ഗോളും ജയവും റയലിന് സമ്മാനിക്കുക ആയിരുന്നു. തുടർന്നും ഗോൾ നേടാനുള്ള അവസരം റയലിന് ലഭിച്ചു എങ്കിലും ഗോൾ മാത്രം പിന്നീട് പിറന്നില്ല. ജയത്തോടെ ഒന്നാം സ്ഥാനത്ത് തങ്ങളുടെ സ്ഥാനം റയൽ ഒന്നു കൂടി ഉറപ്പിച്ചു.

Previous articleപി.എസ്.ജിയെ ഗോൾ രഹിത സമനിലയിൽ തളച്ചു നീസ്
Next articleഡാർബിയിൽ ബെനിറ്റസിന്റെ എവർട്ടണയും തകർത്തു ലിവർപൂൾ, ഇരട്ടഗോളുകളും ആയി സലാഹ്