കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച ലി ലീഗ തുടങ്ങാനുള്ള പ്രാരംഭ നടപടികളുമായി സ്പെയിൻ. ഇതിന്റെ ഭാഗമായി ലാ ലീഗ ക്ലബ്ബുകൾക്ക് മെയ് 4 മുതൽ പരിശീലനം തുടങ്ങാൻ അനുമതി നൽകി. നിലവിൽ വ്യക്തിഗത പരിശീലനം മാത്രം നടത്താൻ ആണ് അനുമതിയുള്ളത്. എന്നാൽ ലാ ലീഗ എന്ന് പുനരാരംഭിക്കുമെന്ന് ഇതുവരെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കിയിട്ടില്ല. സ്പാനിഷ് പ്രധാന മന്ത്രി പെഡ്രോ സാഞ്ചസാണ് ക്ലബ്ബുകൾക്ക് മെയ് 4 മുതൽ പരിശീലനം നടത്താമെന്ന പ്രഖ്യാപനം നടത്തിയത് .
പരിശീലനം നടത്തേണ്ട രീതികൾ ലാ ലീഗ ക്ലബ്ബുകൾ അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ വ്യക്തിഗത പരിശീലനവും രണ്ടാം ഘട്ടത്തിൽ ചെറിയ ഗ്രൂപ്പായുള്ള പരിശീലനവും മൂന്നാം ഘട്ടത്തിൽ മുഴുവൻ ടീമിനെ ഉൾപ്പെടുത്തിയുള്ള പരിശീലനവും നടത്താനാണ് ലാ ലീഗ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധയെ തുടർന്ന് ഫ്രഞ്ച് ലീഗ് 1 സീസൺ അവസാനിപ്പിച്ചിരുന്നു.