ഉടൻ വിരമിക്കില്ലെന്ന സൂചന നൽകി അഗ്യൂറോ

20210601 001237
Credit: Twitter

ഹൃദയത്തിന്റെ പ്രശ്നം മൂലം ഫുട്‌ബോളിൽ നിന്നു ദീർഘകാലം വിട്ടു നിൽക്കേണ്ടി വന്ന സെർജിയോ അഗ്യൂറോ താൻ വിരമിക്കുന്ന കാര്യം നിലവിൽ തീരുമാനിച്ചിട്ടില്ല എന്നു വ്യക്തമാക്കി. നേരത്തെ താരം വിരമിക്കൽ പ്രഖ്യാപിക്കും എന്ന സൂചനകൾ പുറത്ത് വന്നിരുന്നു, ഇതിനു പ്രതികരണമായാണ് ട്വിറ്ററിലൂടെ അഗ്യൂറോ രംഗത്ത് വന്നത്. ഹൃദയത്തിന്റെ അസാധാരണ പ്രവർത്തനം കാരണം അഗ്യൂറോയെ നേരത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.

നിലവിൽ 3 മാസത്തെ ഫുട്‌ബോളിൽ നിന്നുള്ള വിശ്രമം ആണ് അഗ്യൂറോക്ക് ഡോക്ടർമാർ വിധിച്ചത്. താൻ ഇപ്പോഴും പ്രതീക്ഷ സൂക്ഷിക്കുന്നത് ആയി പറഞ്ഞ അഗ്യൂറോ മൂന്നു മാസങ്ങളുടെ വിശ്രമ ശേഷം ഡോക്ടർമാരുടെ തീരുമാനം അറിഞ്ഞ ശേഷം ആയിരിക്കും താൻ തീരുമാനം എടുക്കുക എന്നും വ്യക്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു ഈ സീസണിൽ ബാഴ്‌സലോണയിൽ എത്തിയ അഗ്യൂറോ ഇത് വരെ അവർക്ക് ആയി നാലു കളികൾ ആണ് കളിച്ചത് അതിൽ ഒരു ഗോളും അർജന്റീന താരം നേടി.

Previous articleകോമൺവെൽത്ത് ഗെയിംസ്, വനിത ടി20യിൽ ഇന്ത്യയുടെ ഗ്രൂപ്പിൽ പാക്കിസ്ഥാനും
Next articleഡാനി ആൽവസിനെ ക്ലബിൽ തിരിച്ചു കൊണ്ടു വന്നു ബാഴ്‌സലോണ