ക്രൂസിന് റയൽ മാഡ്രിഡിൽ പുതിയ കരാർ

റയൽ മാഡ്രിഡിന്റെ ജർമ്മൻ മധ്യനിര താരം ടോണി ക്രൂസ് ക്ലബ്ബ്മായി പുത്തൻ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2023 ജൂൺ വരെ താരം മാഡ്രിഡിൽ തുടരും.

2014 ലാണ് ജർമ്മൻ ക്ലബ്ബ് ബയേണിൽ നിന്ന് റയൽ ക്രൂസിനെ സ്വന്തമാക്കിയത്. പിന്നീട് ക്ലബ്ബിനോപ്പം 3 ചാമ്പ്യൻസ് ലീഗും, ഒരു ല ലീഗ കിരീടവും സ്വന്തമാക്കി. റയൽ മധ്യനിരയിൽ അഭിവാജ്യ ഘടകമായി ഉയർന്ന താരം ലോകത്തിലെ തന്നെ മികച്ച മധ്യനിര താരങ്ങളിൽ ഒരാളായാണ് അറിയപ്പെടുന്നത്. സിദാൻ മടങ്ങി വന്നതോടെയാണ് താരം റയൽ മാഡ്രിഡിൽ തന്നെ തുടരാൻ തീരുമാനിച്ചത്. നേരത്തെ പി എസ് ജി അടക്കമുള്ള ടീമുകൾ തരത്തിനായി രംഗത്ത് വന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.