റയൽ മാഡ്രിഡ് നിരയിൽ പ്രധാന താരത്തിന് പരിക്ക്. മധ്യനിര താരം ക്രൂസിനാണ് പരിക്കേറ്റത്. ഇന്നലെ നടത്തിയ പരിശോധനയിൽ ക്രൂസിന് ക്രൂസിന് പരിക്കേറ്റതായി കണ്ടെത്തിയതായി റയൽ മാഡ്രിഡ് ക്ലബ് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. ഗ്രോയിൻ ഇഞ്ച്വറിയേറ്റ താരം രണ്ട് മാസത്തോളം പുറത്തിരിക്കേണ്ടി വരും. ഇനി പ്രീസീസണിൽ താരം കളിക്കില്ല. ലാലിഗ സീസൺ ആരംഭിച്ച ശേഷം മാത്രമെ ക്രൂസ് ഇനി പരിശീലനം ആരംഭിക്കുകയുള്ളൂ.