ജൂഡ് ബെല്ലിങ്ഹാം ലാലിഗയിലെ സീസണിലെ മികച്ച താരം

Newsroom

റയൽ മാഡ്രിഡിലെ തന്റെ ആദ്യ സീസണിൽ തന്നെ പ്ലയർ ഓഫ് ദി സീസൺ ആയി മാറി ജൂഡ് ബെല്ലിങ്ഹാം. ഇന്ന് ലാലിഗ ജൂഡ് ബെല്ലിങ്ഹാമിനെ സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. റയൽ മാഡ്രിഡിന്റെ ലാലിഗ കിരീട നോട്ടത്തിൽ വലിയ പങ്കുവഹിക്കാൻ ജൂഡ് ബെല്ലിങ്ഹാമിനായിരുന്നു.

ജൂഡ് ബെല്ലിങ്ഹാം 24 05 29 00 16 22 101

ലാലിഗയിൽ 19 ഗോളുകളും ഒപ്പം 6 അസിസ്റ്റും ഇത്തവണ ജൂഡ് ബെല്ലിങ്ഹാം റയൽ മാഡ്രിഡിനായി നേടി. ഈ അവാർഡ് നേടാൻ ആയതിൽ സന്തോഷം ഉണ്ടെന്ന് ജൂഡ് പറഞ്ഞു. വോട്ട് ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞ ജൂഡ് ഇപ്പോൾ ടീം ചാമ്പ്യൻസ് ലീഗ് ഫൈനലിനായി ഒരുങ്ങുകയാണ്.

20കാരനായ ജൂഡ് കഴിഞ്ഞ സീസണിൽ ബൂണ്ടസ് ലീഗയിലും പ്ലയർ ഓഫ് ദി സീസൺ ആയി മാറിയിരുന്നു.