ഫെലിക്സ് അത്ലറ്റികോ മാഡ്രിഡിൽ തന്നെ തുടരും

അത്ലറ്റികോ മാഡ്രിഡ് താരം ജോ ഫെലിക്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീം വിടില്ല. ഫെലിക്സിനെ ലോണിൽ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമം നടത്തിയെങ്കിലും താരം അത്ലറ്റികോ മാഡ്രിഡിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. താരത്തിന്റെ ഏജന്റായ ജോർഗ് മെൻഡസ് വഴി ആണ് ഫെലിക്സിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമിച്ചത്.

ട്രാൻസ്ഫർ വിൻഡോ അടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഫെലിക്സിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമങ്ങൾ ആരംഭിച്ചത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ വലിയ സൈനിങ്ങുകൾ നടത്താൻ ബാഴ്‌സലോണ ബുദ്ധിമുട്ടുന്നതിനിടെയാണ് അത്ലറ്റികോ മാഡ്രിഡ് താരത്തെ ലോണിൽ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമിച്ചത്.

Previous articleകമാവിംഗയെ സ്വന്തമാക്കി റയൽ മാഡ്രിഡ്
Next articleസിറ്റിപാസിനെ ആദ്യ റൗണ്ടിൽ വിറപ്പിച്ചു ആന്റി മറെ കീഴടങ്ങി!