എപ്പോൾ ലാ ലീഗ വിടണമെന്ന് സ്വയം തീരുമാനിക്കുമെന്ന് അത്ലെറ്റിക്കോ മാഡ്രിഡ് താരം ലൂയിസ് സുവാരസ്. ചിലർക്ക് തന്റെ കഴിവുകളെക്കുറിച്ചും ലാ ലീഗയിലെ പെർഫോർമൻസിനെ കുറിച്ചും സംശയങ്ങൾ ഉണ്ടായിരുന്നു. അവർക്കുള്ള മറുപടി തന്റെ പ്രകടനം കൊണ്ട് നൽകാനായെന്നും സുവാരസ് കൂട്ടിച്ചേർത്തു. എത്രകാലത്തോളം തനിക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കുമോ അത്രയും കാലം ലാ ലീഗയിൽ തുടരാനാണ് താത്പര്യമെന്നും സുവാരസ് കൂട്ടിച്ചേർത്തു.
പ്രധാനമായും സുവാരസിന്റെ കഴിവുകളിൽ സംശയിച്ച ബാഴ്സലോണ മാനേജ്മെന്റിനെതിരായ ഉളിയമ്പായിട്ടാണ് ഈ പ്രതികരണത്തെ സ്പാനിഷ് മാധ്യമങ്ങൾ കാണുന്നത്.
ലാ ലീഗയെ ഞെട്ടിച്ച് കൊണ്ടായിരുന്നു സുവാരസ് ബാഴ്സയിൽ നിന്നും അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് സുവാരസ് ചുവട്മാറ്റിയത്. ഡിയാഗോ സിമിയോണിക്ക് കീഴിൽ തകർപ്പൻ പ്രകടനമാണ് സുവാരസ് കാഴ്ചവെക്കുന്നത്.
16 ഗോളുകളാണ് സിമിയോണിക്ക് കീഴിൽ സുവാരസ് അടിച്ചു കൂട്ടിയത്. 2014ന് ശേഷം ആദ്യമായാണ് സിമിയോണിയും സംഘവും കിരീടത്തിനടുത്തെത്തുന്നത്. 54 പോയന്റുള്ള അത്ലെറ്റിക്കോ മാഡ്രിഡിന് രണ്ട് മത്സരങ്ങളും അഞ്ച് പോയന്റ് ലീഡും ഇപ്പോളുണ്ട്.